Monday, 26 October 2026

Elocution competition ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ കോളേജ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലഹരിക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ *എക്സൈസ്* *വകുപ്പ്* *വിമുക്തി* *മിഷന്റെ* ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കായി കോളേജ്/ ജില്ല/ സംസ്ഥാനം തലങ്ങളിൽ *യുവശബ്ദം* *2026* എന്ന പേരിൽ ലഹരി വിരുദ്ധ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച്ചൊവ്വാഴ്ച ( *27/10/2026* ) രാവിലെ *9* . *30* ന് നമ്മുടെ കോളേജിൽ പ്രസംഗമത്സരം (കോളേജ് തലം) നടത്തുകയുണ്ടായി . അനന്ത് റാം, ശ്രീക്കുട്ടൻ, അമൃത എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുരേഷ് കുമാർ കെ വിതരണം ചെയ്തു.