Tuesday, 10 November 2020

മലയാള ഭാഷാ വാരാചരണം -ഏഴാം ദിവസം

കേരളത്തിൻറെ ജന്മവാർഷിക ആഘോഷത്തോടനുബന്ധിച്ച് നവംബർ രണ്ടുമുതൽ ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ്   കോളേജിൽ നടക്കുന്ന മലയാള വാരാചരണം എന്ന പരിപാടിയുടെ ഭാഗമായി ഇന്ന്
10 /11 /2020  ചൊവ്വാഴ്ച സാമൂഹ്യ ശാസ്ത്ര വിഭാഗമാണ് പരിപാടികൾ അവതരിപ്പിച്ചത്.
ചില സാങ്കേതിക തകരാറുകൾ മൂലം പത്തുമണിക്ക് തുടങ്ങേണ്ട പരിപാടി  കുറച്ചു വൈകിയാണ്  ആരംഭിച്ചത്.
 *മധുരം മലയാളം* എന്ന നാമധേയമാണ്  പരിപാടിക്ക് ഞങ്ങൾ നൽകിയത് .
ഈശ്വര പ്രാർഥനയോടെയാണ് ഞങ്ങൾ കാര്യ പരിപാടികൾ ആരംഭിച്ചത്. അഞ്ജു പി.ജി  യാണ് ഈശ്വരപ്രാർഥന ചൊല്ലിയത്. 
പരിപാടിയുടെ അധ്യക്ഷസ്ഥാനം വഹിച്ചത് മഞ്ജുഷ.കെ ആണ്.വളരെ ഭംഗിയുള്ള വാക്കുകൾ തന്നെയാണ് മഞ്ജുഷ ഉപയോഗിച്ചത്. അതോടൊപ്പം തന്നെ എല്ലാ അധ്യാപക-അനധ്യാപക വിദ്യാർത്ഥി വിദ്യാർഥിനി സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുക എന്ന കർത്തവ്യം നിർവഹിച്ചത് പ്രസീനയാണ്. അതിമനോഹരമായ വാചകങ്ങൾ ഉപയോഗിച്ചാണ് പ്രസീന സ്വാഗതം പറഞ്ഞത്. പരിപാടികൾക്ക് ഞങ്ങളുടെ അധ്യാപകനായ ശങ്കരൻ മാഷ് ആശംസകളർപ്പിച്ചു.

കേരളപ്പിറവിയുടെ *കഥ* യോടു കൂടിയാണ് ഞങ്ങൾ കാര്യപരിപാടികൾ ആരംഭിച്ചത്. കേരളത്തെ കുറിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന കഥ നീതു.എ അവതരിപ്പിച്ചു.

 മഞ്ജുഷ.കെ,ശ്രുതി .ആർ  പ്രസീന . എൻ, അനുശ്രീ ജി രൂപിക പി എന്നിവർ ചേർന്ന് മനോഹരമായ ഒരു നൃത്താവിഷ്കാരം കാഴ്ച വെച്ചു.
അഞ്ജു കേരളത്തെ കുറിച്ച് ഒരു ഗാനാലാപനം നടത്തി.
 *മാറുന്ന ശേലുകൾ* എന്ന വിഷയത്തെ ആസ്പദമാക്കി പഴയ കാലഘട്ടങ്ങളിൽ നാം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇന്ന് നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഉൾപ്പെടുത്തി കേരളത്തിലെ വസ്ത്ര സംസ്കാരത്തിൻറെ ചരിത്രത്തെ ഓർമപ്പെടുത്തിയാണ്  _ഡോക്യുമെൻററി_ നടത്തിയത്. 
അനീറ്റ സൈമൺ,അനശ്വര,ആഷിദ അഞ്ജുo, അഞ്ജു.പി.ജി,അനുശ്രീ,ബിന്ദു
ലിറ്റി,മഞ്ജുഷ,നീതു,പ്രസീന,
പ്രസീത,ശ്രുതി ആർ,ശ്രുതി കെ, രൂപിക ഇവർ
 ഇതിലൂടെ അവതരണം നടത്തിയത്..
പല രീതിയിൽ ഉള്ള വസ്ത്രങ്ങളെ കുറിച്ചും വസ്ത്ര രീതിയിൽ വന്ന മാറ്റങ്ങളെ കുറിച്ചും ചെറിയ രീതിയിൽ പരിചയപ്പെടുത്തുവാൻ സാധിച്ചു.  
അതിഗംഭീരമായ ഒരു *പ്രസംഗം* വിവേക് അവതരിപ്പിച്ചു.  കേരളത്തെക്കുറിച്ച് ബിന്ദു *ഗാനം* ആലപിച്ചു.

തുടർന്ന് *പഴമയുടെ പതിരുകൾ* തേടി
എന്ന നാമധേയത്തിൽ ഞങ്ങൾ ചെറിയ ഒരു _പുരാവസ്തു പ്രദർശനം_ നടത്തി. ഇതിലൂടെ പഴയ കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും ഓർമ്മകളിൽ നിന്നും പൊടിതട്ടിയെടുക്കാൻ ഏവർക്കും സാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. അനുശ്രീ, രൂപിക,അഞ്ജു ,ലിറ്റി പ്രസീന എന്നിവർ ചേർന്നാണ് ഈ പ്രദർശനം ഒരുക്കിയത്.

 *കേരളം -ഒരു അവലോകനം* എന്നതിനെ ആസ്പദമാക്കി
കേരളത്തെക്കുറിച്ച് അതിമനോഹരമായ ഒരു അവലോകനം പ്രസീത കാഴ്ചവെച്ചു..

 *മധുരം മലയാളം* എന്ന സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൻറെ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും രൂപിക നന്ദി പറഞ്ഞു..

നമ്മുടെ കോളേജിലെ  ചില പരിപാടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഒരു വീഡിയോ പ്രദർശിപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് ഞങ്ങൾ അവസാനം കുറിച്ചത്..

ചെറിയ രീതിയിൽ സാങ്കേതിക തകരാറുകൾ സംഭവിച്ചതിൽ ഏവരോടും ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഞങ്ങൾ  ഗൂഗിൾ മീറ്റ്  അവസാനിപ്പിച്ചു...🙏🏻🙏🏻🙏🏻