Wednesday, 27 August 2025

പഠിക്കാൻ ഒരു ഉടുപ്പ് പദ്ധതി

ഒറ്റപ്പാലത്ത് “പഠിക്കാൻ ഒരു ഉടുപ്പ്” പദ്ധതി

27/08/2025, ബുധൻ, ഒറ്റപ്പാലം: 

ഒറ്റപ്പാലം NSS ട്രെയിനിംഗ് കോളേജ് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ “പഠിക്കാൻ ഒരു ഉടുപ്പ്” പദ്ധതി സംഘടിപ്പിച്ചു. ഒറ്റപ്പാലം എൻ എസ് എസ് കെ.പി.ടി. ഹൈസ്കൂളിലെ 75 ഓളം വരുന്ന പഠിക്കാൻ മിടുക്കരായ നിർധനരായ വിദ്യാർത്ഥികൾക്കാണ് സൗജന്യ യൂണിഫോം വിതരണം നടത്തിയത്. പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. ഡോ. സുനിൽ കുമാർ എ.എസ്.  സ്വാഗത പ്രസംഗം നടത്തി.  കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സ്മിത ആർ അധ്യക്ഷസ്ഥാനം നിർവഹിച്ച പരിപാടി പാലക്കാട് എം.പി. ശ്രീ വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് കെ.പി.ടി. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി കെ രാധിക ബാലചന്ദ്രൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി മനു പ്രസാദ് കെ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു . ഉച്ചയ്ക്ക് 12.30 മുതൽ 3.00 മണിവരെ നീണ്ടു നിന്ന പരിപാടിയ്ക്ക് എൻ എസ് എസ്  ട്രെയിനിങ് കോളേജ് സ്റ്റാഫ് സെക്രട്ടറി ഡോ. ലക്ഷ്മി.  വി ,നന്ദി അറിയിച്ചു.