Friday, 20 January 2023

College Union & Arts Club Inauguration

കോളേജ് യൂണിയന്റെയും ആർട്ട്സ്ക്ലബ്ബിന്റെയും ഉദ്ഘാടനം

ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് യൂണിയൻ 'അദ്വയ' യുടെ ഉദ്ഘാടനം മലയാള സിനിമ സംവിധായകൻ ശ്രീ ലാൽ ജോസും കോളേജ് ആർട്ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും പിന്നണി ഗായകനുമായ ശ്രീ ജനാർദ്ദനൻ പുതുശ്ശേരിയും നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ശ്രീ അഖിൽമോൻ ടി. ആർ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്റ്റാഫ് അഡ്വൈസർ ഡോ. ലക്ഷ്മി വി സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ പൊഫ. (ഡോ.) അമ്പിളി അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മിനികുമാരി ഡി., ഡോ. കെ എസ് സാജൻ, ഡോ. അഞ്ജന ബി. നായർ, ശ്രീ സുരേഷ് കുമാർ കെ കുമാരി ആതിര ടി., കുമാരി ആതിര നായർ എം.വി. എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കുമാരി അപർണ സുരേഷ് ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് അദ്ധ്യപക വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

No comments:

Post a Comment

Note: only a member of this blog may post a comment.