Monday 27 June 2022

വായന വാരാചരണം 2022 സമാപന സമ്മേളനം

ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജിലെ മലയാളം അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വായന വാരാചരണത്തിന്റെ സമാപന സമ്മേളനം 24/06/2022 രാവിലെ 9.30 ന് സംഘടിപ്പിക്കപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിന്റെ ഉത്ഘാടനവും തുടർന്ന് മുഖ്യപ്രഭാഷണവും പാലപ്പുറം എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. രാജേഷ് ആർ നിർവഹിച്ചു. പി.ടി.എ. സെക്രട്ടറി ഡോ. സുരേഷ് കുമാർ കെ , സ്റ്റാഫ് അഡ്വൈസർ& പ്രോഗ്രാം കോർഡിനേറ്റർ ഡോ. ലക്ഷ്മി വി എന്നിവർ ആശംസകൾ നേർന്നു. മലയാള വിഭാഗത്തിലെ രസിത ടി. സ്വാഗതവും കാവ്യ സുരേഷ് സി. നന്ദിയും പ്രകാശിപ്പിച്ചു.
വായന വാരാചരണവുമായി ബന്ധപ്പെട്ട് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ഡോ. രാജേഷ് ആർ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്; തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ വച്ച് നടത്തിയ വായനാനുഭവ അവതരണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രസിത ടി. യെ ചടങ്ങിൽ അനുമോദിച്ചു.