Thursday 8 August 2019

MUSIC CLUB INAUGURATION




രാഗംമ്യൂസിക്ക് ക്ലബ് ഉദ്ഘാടനം ചെയ്തു,,,,
ഒറ്റപ്പാലം: എൻ എസ് എസ് ട്രെയിനിംഗ് കോളേജിലെ, ഡോ: v ദക്ഷിണാമൂർത്തി മെമ്മോറിയൽ, രാഗം മ്യുസിക് ക്ലബിന്റെ  ഉദ്ഘാടനം, 8.8.20 19ൽ ഉച്ചയ്ക്ക് 2 മണിയക്ക് നടന്നു, മൂസിക് ക്ലബിലെ അംഗങ്ങളുടെ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു, കോളേജ് പ്രിൻസിപ്പൾ ഡോ: അമ്പിളി അരവിന്ദ് ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മ്യുസിക് ക്ലബ് കോ ഓർഡിനേറ്ററും അധ്യാപകനും ആയ ഡോ: സാജൻ സാർ സ്വാഗതവും ഈ വർഷത്തെ ക്ലബിന്റെ പ്രവർത്തന പദ്ധതികളെക്കുറിച്ച് ആമുഖപ്രഭാഷണവും നടത്തി, തുടർന്ന്, മ്യൂസിക് ക്ലബ് സെക്രട്ടറിയും, സോപാന സംഗീതജ്ഞനുമായ, രാകേഷ് കമ്മത്ത് സോപാന സംഗീതം അവതരിപ്പിച്ച് ക്ലബ് പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചു, 'സംഗീതവും ബഹുമുഖദ്ധിയും' എന്ന വിഷയത്തിൽ, സംഗീതത്തിന്റെ അനന്ത സാധ്യതകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അനുഭവങ്ങൾ എന്നിവയെക്കുറിച്ച് ഡോ: അനിൽകുമാർ സാർ മുഖ്യ പ്രഭാഷണം നടത്തി, സ്റ്റാഫ് സെക്രട്ടറി ഡോ: ദേവിക ടീച്ചർ, അഡ്വസർ: ഡോ: സേതു ടീച്ചർ, മ്യുസിക് ക്ലബ് ഇൻ ചാർജ് ലക്ഷ്മി ടീച്ചർ എന്നിവരും സംസാരിച്ചു,, പ്രോഗ്രാം കൺവീനർ ' വിനിഷാ നന്ദിയും രേഖപ്പെടുത്തി തുടർന്ന്, കോളേജിലെ വിദ്യാർത്ഥികളുടെ കരോക്കെ ഗാനമേളയും നടന്നു,,