Thursday, 29 August 2019

FIT INDIA MOVEMENT



ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജ് കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  അദ്ധ്യാപകരും  അനദ്ധ്യാപകരും  വിദ്യാർത്ഥികളും ചേർന്ന് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫിറ്റ് ഇന്ത്യ മൂവ്മെന്റ് എന്ന പേരിൽ കായിക ക്ഷമതയുടെ പ്രാധാന്യം പൊതു ജനങ്ങളിൽ എത്തിക്കാനായി ഒരു റാലി സംഘടിപ്പിച്ചു . ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടർ ശ്രീ എം. സുജിത്ത്  റാലി ഫ്ലാഗ്ഓഫ് ചെയ്തു.  കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ:അനിൽകുമാർ കെപി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി ഡോ: ദേവിക ആർ സ്റ്റാഫ് അഡ്വൈസർ ഡോ: സേതു എസ് നാഥ് എന്നിവർ ആശംസ അർപ്പിച്ചു . കായിക വിഭാഗം മേധാവി  ശ്രീ. അഖിൽ കെ ശ്രീധർ സ്വാഗതവും ഐ .ക്യു. എ. സി കോർഡിനേറ്റർ ഡോക്ടർ കെ എസ് സാജൻ കൃതജ്ഞതയും രേഖപ്പെടുത്തി.. തുടർന്ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്‍റെലെ അനീറ്റ സൈമൺ ജേതാവായി. ഡോ: കെ പി അനിൽകുമാർ  സമ്മാനദാനം നിർവഹിച്ചു.


No comments:

Post a comment

Note: only a member of this blog may post a comment.