Friday 23 August 2019

പഠിക്കാൻ ഒരു ഉടുപ്പ്



ഒറ്റപ്പാലം എൻ എസ് എസ്  ട്രെയിനിങ് കോളേജിന്റെ നേതൃത്വത്തിൽ  കെ പി ടി ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി യൂണിഫോം വിതരണം ചെയ്തു . എല്ലാ വർഷങ്ങളിലും നടക്കുന്ന പഠിക്കാൻ ഒരു ഉടുപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇൗ വർഷം 120 ഓളം കുട്ടിൾക്ക് യൂണിഫോം വിതരണം ചെയ്തത് ...എൻ എസ് എസ് ട്രെയിനിങ് കോളേജിലെ  അദ്ധ്യാപക - അനധ്യാപക-  വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ ഫലമായിട്ടാണ് തുക സമാഹരിച്ചത്...

എൻഎസ്എസ് ട്രെയിനിങ് കോളേജ് മേധാവി  ഡോ: അമ്പിളി അരവിന്ദിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ ശ്രീ നാരായണൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്യുകയും യൂണിഫോം വിതരണം നടത്തുകയും ചെയ്തു...

    ഡോ: അനിൽ കുമാർ കെ പി പരിപാടിക്ക് സ്വാഗതം പറഞ്ഞു   ഡോ: ദേവിക , ചാന്ദിനി , ഹരി എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു ... ശ്രീ. കൃഷ്ണ കുമാർ നന്ദി അർപ്പിച്ചു..