Tuesday, 1 September 2026

ജനമൈത്രി സുരക്ഷ സമിതി യോഗം

ജനമൈത്രി സുരക്ഷ സമിതി യോഗം ചേർന്നു.

കമ്യൂണിറ്റി പോലീസിംഗ് പദ്ധതിയുടെ ഭാഗമായി
ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ ജനമൈത്രി സുരക്ഷ സമിതി യോഗം ചേർന്നു.റെസിഡൻ്റ് അസ്സോസിയേഷൻ ഭാരവാഹികൾ, അധ്യാപകർ, നേർവഴി പ്രവർത്തകർ, എസ് എസി എസ് ടി പ്രമോട്ടർമാർ, ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അധ്യാപക ദിനം സമുചിതമായി ആചരിക്കാനും മുതിർന്ന അധ്യാപകരെ ആദരിക്കാനും തീരുമാനിച്ചു.റെസിഡൻ്റ് അസ്സോസിയേഷൻ ഭാരവാഹികൾക്ക് സുരക്ഷ - നിയമ അവബോധ ക്ലാസ്സ് നൽകാനും യോഗം തീരുമാനിച്ചു. സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ട്രാഫിക് അവബോധ ക്ലാസ്സ് നൽകാനും, ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികളെ റ്റെപ്പാലത്തെ ട്രാഫിക് നിയന്ത്രിക്കുന്നതിൽ പങ്കാളികളാക്കാനും യോഗത്തിൽ തീരുമാനമായി. ഇൻസ്പെക്ടർ ഓഫ് പോലീസ് എ അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നേർവഴി പദ്ധതി കൺവീനർ ടി പി പ്രദീപ് കുമാർ അധ്യക്ഷനായി. ജനമൈത്രി സി ആർ ഒ വിനോദ് ബി നായർ, ബീറ്റ് ഓഫീസർ ഡി കിരൺ, ടി പി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിംഗ് കോളേജിനെ പ്രതിനിധീകരിച്ച് ഡോ . എം പി രവിശങ്കർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു