Monday 26 June 2023

International Day Against Drug Abuse

ലഹരി വിമുക്തദിനാചരണം നടത്തി


ഒറ്റപ്പാലം:  എൻ എസ് എസ് ട്രെയിനിംഗ് കോളേജിൽ നാഷണൽ സർവീസ് സ്കീമിൻ്റെയും വിമുക്തി ക്ലബ്ബിന്റെയും ആസാദ് സേനയുടെയും നേതൃത്വത്തിൽ ലഹരി വിമുക്ത ദിനാചരണം നടത്തി. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ (ഡോ.) അമ്പിളി അരവിന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്തി ജില്ലാ കോ - ഓർഡിനേറ്റർ വി. പി. മഹേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എൻ. എസ്. എസ് അഡ്വൈസറി കമ്മിറ്റി  അംഗം ഡോ. അനു എസ് സ്വാഗതവും, എൻ.എസ്.എസ്  വൊളൻ്റിയർ ഗ്രിഫി വി.പി നന്ദിയും പറഞ്ഞു.