Tuesday 3 November 2020

മലയാള ഭാഷാ വാരാചരണം


കേരളപ്പിറവി വാരാഘോഷത്തോടനുബന്ധിച്ച് എൻഎസ്എസ് ട്രെയിനിങ് കോളേജ് ഒറ്റപ്പാലം സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ കേരളപ്പിറവി വാരാഘോഷത്തിന് തുടക്കം കുറിച്ചു.
 " കേളീരവം" എന്ന തലക്കെട്ടോടെ പ്രഥമ ദിന പരിപാടികൾ അവതരിപ്പിച്ചത് എം. എഡ്  മൂന്നാം സെമസ്റ്റർ വിദ്യാർഥികളാണ്       .2.11.2020- തിങ്കളാഴ്ച കാലത്ത് 10 മണി മുതൽ 11 മണി വരെ നടന്ന പരിപാടികൾക്ക് അധ്യക്ഷത  വഹിച്ചത് കോളേജ് യൂണിയൻ ചെയർമാൻ നവനീത് കൃഷ്ണൻ ആണ്.
ക്ലാസ് പ്രതിനിധിയായി നിത്യ എം. കെ  സ്വാഗതം പറഞ്ഞു.
ബഹുമാനപ്പെട്ട കോളേജ്പ്രിൻസിപ്പൽ ഡോ.അമ്പിളി അരവിന്ദ് ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്ത് ആശംസ അറിയിച്ചു.
  ക്ലാസ് ടീച്ചറും, പരിപാടിയുടെ കോർഡിനേറ്ററുമായ ഡോ സീമ ടീച്ചറുടേയും, ഭാഷവേദി കോർഡിനേറ്റർ ഡോ. മൃദുല ടീച്ചറുടെയും  ആശംസകളോടെ തുടക്കം. 
സ്റ്റാഫ് അഡ്വൈസർ ഡോക്ടർ സേതു എസ് നാഥ്, ഐ.ക്യു. എ. സി കോഡിനേറ്റർ ഡോക്ടർ കെ എസ്  സാജൻ എന്നിവരുടെ പൂർണ്ണ സഹകരണത്തോടെ, സാങ്കേതിക മികവോടെ യൂട്യൂബ് ലൈവ് ആയാണ് റെക്കോർഡഡ് പ്രോഗ്രാം അവതരിപ്പിച്ചത്.
എം .എഡ് ലെ സിജ ഓരോ പരിപാടിക്കും മികച്ച അവതരണം തയ്യാറാക്കി. തുടർന്ന് വിദ്യാർത്ഥികൾ കേരള ചരിത്രം, നാടിന്റെ മഹിമ, കേരളത്തിലെ മികച്ച സാംസ്കാരിക കേന്ദ്രങ്ങൾ, പഴമയുടെ പത്തായം, കാർഷിക ഉപകരണങ്ങൾ, വസ്ത്രം,ആഭരണം, കലകൾ,  എന്നിവയെ കുറിച്ചുള്ള വിവരണങ്ങൾ നൽകി.
കേരളത്തിലെ ഹൃദയംതൊട്ട എഴുത്തുകാരെ കുറിച്ചും, കവികളെ കുറിച്ചും ലഘു വിവരണവും ഉണ്ടായിരുന്നു. പൂർണ്ണമായും കേരളീയ വേഷം ധരിച്ചാണ് എല്ലാവരും പ്രതിനിധീകരിച്ചത്.
കേരളത്തെക്കുറിച്ച് മനോഹരമായ ഒരു നൃത്തവും, മാപ്പിളപ്പാട്ടും, കവിത ആലാപനവും,നാടൻ പാട്ടും, വഞ്ചി പാട്ടും , നാടൻ പാചകവും ഉണ്ടായിരുന്നു. എം എഡ് ക്ലാസ്സിലെ ഓരോ വിദ്യാർത്ഥികളുടെയും പൂർണ സഹകരണം ഓരോ പരിപാടിയും മികവുറ്റതാക്കി.
 കേരള  പഴമയിൽ പുതുമ നിറച്ച  പരിപാടികൾക്കു വിദ്യാർത്ഥി പ്രതിനിധി ശ്യാമ നന്ദി പറഞ്ഞു. 
നവനീത് കൃഷ്ണൻ, അഖിൽ, ഗോകുൽ, സിജ, എന്നിവരുടെ സാങ്കേതിക സഹായത്തോടെ ഒന്നാം ദിവസത്തെ കേളീരവം പൂർണമായി.