Friday 2 October 2020

Gandhijayanthi Celebration 02/10/2020

ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ്  കോളേജ് യൂണിയനും IQAC യും സംഘടിതമായി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. എൺപതിൽ പരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ എൻഎസ്എസ് കോളേജ് പന്തളം  മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ  ഡോക്ടർ സി പ്രദീപ് കുമാർ ഗാന്ധിയൻ ആശയങ്ങളുടെ സമകാലിക പ്രസക്തിയെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് അഡ്വൈസർ ഡോക്ടർ സേതു എസ് നാഥ് എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ നവനീതിന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ IQAC കോഡിനേറ്റർ ഡോക്ടർ സാജൻ കെഎസ് , സ്റ്റാഫ് സെക്രട്ടറി ഡോക്ടർ മിനികുമാരി എന്നിവർ ആശംസ അർപ്പിച്ചു കൊണ്ടും, കോളേജ് യൂണിയൻ യുയുസി മണികണ്ഠൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി കൊണ്ടും സംസാരിച്ചു.കഴിഞ്ഞ വർഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ഇന്നത്തെ സാഹചര്യത്തിൽ ഉതകുന്ന രീതിയിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് , ഓൺലൈനിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.