Thursday, 7 November 2019

Sports Meritorious Day


The Department of Physical Education in collaboration with College Union organised the Sports Meritorious Award at college  auditorium on 7-11-2019.Mr Akhil K Sreedhar delivered welcome speech. College Principal Dr Ampili Aravind inaugurated the program and distributed certificate and momento to the student teachers for their outstanding performance in All Kerala  Inter-Training College Badminton Championship .Also congratulated Akhila,P who was the first runner up in calicut university soft ball tennis championship 2019 organised by PSMO college and selected as a member of University team.The event was presided over by Sri. Navaneet Krishnan, College Union Chairman. Staff Advisor Dr. Sethu S Nath offered felicitations and Reshma delivered the vote of thanks.






മലയാള ഭാഷ വാരാചരണവും ആയി ബന്ധപ്പെട്ട്ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിൽ സംഘടിപ്പിക്കപ്പെട്ടകാര്യപരിപാടികളുടെ റിപ്പോർട്ട്
ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിൽകേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ വാരാചരണവും കോളേജ് യൂണിയന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കപ്പെട്ടു. കോളേജ് യൂണിയൻ ചെയർമാൻ നവനീത് കൃഷ്ണന്റെഅധ്യക്ഷതയിൽ  ചേർന്ന യോഗംകോളേജ് പ്രിൻസിപ്പൽഡോ.അമ്പിളി അരവിന്ദ്ഉദ്ഘാടനംചെയ്തു. ആർട്സ് ക്ലബ് അഡ്വൈസർശ്രീമതി ലക്ഷ്മീവി, സ്റ്റാഫ് സെക്രട്ടറിഡോ ദേവിക ആർ, ഡോ സുരേഷ് കുമാർ കെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ശ്രീ മണികണ്ഠൻ എസ് എന്നിവർ യോഗത്തിൽസംസാരിച്ചു.കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൻകുമാരിഅനുശ്രീ ജികൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന്കേരളത്തിന്റെ സാംസ്കാരിക തനിമയെ വെളിവാക്കുന്ന പ്രദർശനവും വിശദീകരണവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
.മലയാളഭാഷാ വാരാചരണത്തിന്റെ ഭാഗമായിനവംബർ ഏഴാം തീയതി രാവിലെ 9 30 മുതൽ ഒറ്റപ്പാലത്തിന്റെ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചവരെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്താൻ ദേശത്തെ അറിയാൻ എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടു. .നവംബർ ഏഴാം തീയതി ഉച്ചയ്ക്ക് ഒരു മണിമുതൽ മുതൽ വായനാമത്സരം സംഘടിപ്പിച്ചു.
നവംബർ എട്ടാം തീയതി തീയതി രാവിലെ 9 30ന് സംഘടിപ്പിച്ച കവിയരങ്ങിൽ ഒറ്റപ്പാലം എൻഎസ്എസ്ട്രെയിനിങ് കോളേജിലെവിദ്യാർത്ഥിനികൾ സ്വന്തം കവിതകൾഅവതരിപ്പിച്ചു. അന്നേദിവസംഉച്ചയ്ക്ക്  ഒരു മണിമുതൽകയ്യെഴുത്ത് മത്സരം സംഘടിപ്പിച്ചു.
മലയാള ഭാഷാ വാരാചരണം
പരിപാടികൾ
കേരളീയം- കേരളത്തിന്റെ സാംസ്കാരിക തനിമയെ വെളിവാക്കുന്ന പ്രദർശനവും വിശദീകരണവും
കലാപരിപാടികൾ - തിരുവാതിര, കാവ്യകേളി, സംഘനൃത്തം, ഒപ്പന, നാടൻ പാട്ട്, ദൃശ്യാവിഷ്കാരം, വഞ്ചിപ്പാട്ട്
ദേശത്തെ അറിയാൻ- ഒറ്റപ്പാലത്തിന്ൻറെ കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽവ്യക്തിമുദ്രപതിപ്പിച്ച വരെയും അവരുടെ സംഭാവനകളെയുംപരിചയപെടൽ
വായനമത്സരം
കവിയരങ്ങ്
കയ്യെഴുത്ത് മത്സരം
മലയാള ശ്രീമത്സരം


No comments:

Post a comment

Note: only a member of this blog may post a comment.