Thursday, 25 June 2026

സ്ഥലം മാറി പോവുന്ന ഹെഡ് അക്കൗണ്ടന്റിന് യാത്രയയപ്പ്

 കോളേജിലെ ഹെഡ് അക്കൗണ്ടന്റ് ശ്രീ. ജ്യോതിഷ് കുമാർ പി - യ്ക്ക് സ്ഥലം മാറ്റം

പറക്കുളം എൻ എസ് എസ് കോളജിലേക്കാണ് അദ്ദേഹത്തിന് മാറ്റം ലഭിച്ചത്. കഴിഞ്ഞ ഒരു വർഷമായി കോളേജിൽ സേവനം നടത്തിവരുന്ന ശ്രീ ജ്യോതിഷ് കുമാറിന് ഇന്ന് രാവിലെ (25-06-2026) 10:30 മണിക്ക് അധ്യാപകരും ഓഫീസ് സ്റ്റാഫും ചേർന്ന് യാത്രയയപ്പു നൽകി. സ്റ്റാഫ് സിക്രട്ടറി സ്വാഗതം പറഞ്ഞ യാത്രയയപ്പു ചടങ്ങിൽ പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. ഓഫീസ് തലവൻ എന്ന നിലയിൽ അദ്ദേഹം കോളേജിന് നൽകിയ മികച്ച സേവനത്തെ യോഗത്തിൽ സംസാരിച്ച എല്ലാവരും പ്രകീർത്തിക്കുകയുണ്ടായി. ശ്രീ ജ്യോതിഷ് കുമാർ മറുപടി പ്രസംഗം നടത്തി.

പുതുതായി ഹെഡ് അക്കൗണ്ടന്റായി ചുമതലയേറ്റ ശ്രീ . മോഹനകുമാർ പി കെ യ്ക്ക് ഇതേ ചടങ്ങിൽ സ്വാഗതമരുളി.ദീർഘകാലം  ഓഫീസ് സ്റ്റാഫായി ഈ കോളേജിൽ പ്രവർത്തിച്ച് സ്ഥലം മാറി പോയിരുന്ന ശ്രീ മോഹനകുമാർ  ഇപ്പോൾ പ്രമോഷനോടെയാണ് പുതുതായി ഓഫീസ് തലവന്റെ ഉത്തരവാദിത്തം ഏറ്റിട്ടുള്ളത്. ഇരുവരും അവരുടെ അനുഭവങ്ങളും പ്രവർത്തനരീതികളും പങ്കിട്ടുകൊണ്ട് സംസാരിക്കുകയുണ്ടായി.