Thursday 17 August 2023

 


ശ്രാവണപ്പുലരി


മലയാളമാസാരംഭത്തിന്റെയും കർഷകദിനത്തിന്റെയും ഭാഗമായി ബി. എഡ്. ഒന്നാംവർഷ മലയാളം വിദ്യാർഥികൾ 17/08/2023 വ്യാഴാഴ്ച  സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് പ്രാർഥനയോടു കൂടി ആരംഭിച്ച പരിപാടി നാടൻപാട്ട്, ചലച്ചിത്രഗാനം, നൃത്തം, മിമിക്രി, കവിതാപാരായണം തുടങ്ങിയ കുട്ടികളുടെ വിവിധ തരത്തിലുള്ള കലാപ്രകടനങ്ങളിലൂടെ പുരോഗമിച്ചു. കടങ്കഥ മത്സരം, മലയാളം ചലഞ്ച് തുടങ്ങിയ വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. 3.30യ്ക്ക് ദേശീയ ഗാനത്തോട് കൂടി പരിപാടി സമാപിച്ചു.