Sunday, 2 November 2025

പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയവും കേന്ദ്ര ഗവൺമെൻ്റും (NMBA/Spandan)ചേർന്ന് കോളേജിലെ വിമുക്തി ക്ലബ് ൻ്റെ നേതൃത്വത്തിൽ നടത്തിയ ലഹരി മുക്ത കാമ്പയിൻ . ഇതിൻ്റെ ഭാഗമായി ബോധവൽക്കരണ വാഹനത്തെ സ്വീകരിച്ചു. തുടർന്ന് താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിച്ചു: ലഹരിയെ ജീവിതത്തിൽ നിന്നും അകറ്റി നിർത്താനുള്ള പ്രേരണാ ദായക സന്ദേശം, ലഹരി വിമുക്ത ജീവിതത്തെ കുറിച്ചുള്ള ഓഡിയോ വിഷ്വൽ പ്രദർശനം, ലഹരി വിമുക്തി അവബോധ ലഘു ലേഖ വിതരണം, ലഹരി മുക്ത ഇന്ത്യ പ്രതിഞ്ജ. കോളേജ് വിമുക്തി ക്ലബ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.