_*അപേക്ഷാ തീയതി നീട്ടി*_
_കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ എം.എഡ്. പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നവംബർ 20-ന് വൈകിട്ട് 4.00 മണി വരെ നീട്ടി. അപേക്ഷാ ഫീസ്: എസ്.സി. / എസ്.ടി. 740/- രൂപ, മറ്റുള്ളവര്‍ 1205/- രൂപ. താത്പര്യമുള്ളവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുമായി ബന്ധപ്പെട്ട് ഒഴിവ് ഉറപ്പു വരുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം പ്രിന്റ്ഔട്ട് എടുത്ത് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോൺ : 0494 2407017, 7016, 2660600._