ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ്, മലയാള വിഭാഗവും മലയാള ഐക്യവേദി പാലക്കാട് ജില്ലാ സമിതിയും ചേര്‍ന്ന് നടത്തിയ മാതൃഭാഷാ ദിനാചരണത്തില്‍ മലയാള ഐക്യവേദി പാലക്കാട് ജില്ലാ ജോയിന്‍റ് സെക്രട്ടറിയും വിദ്യാര്‍ത്ഥി മലയാളവേദി സംസ്ഥാന ജോയിന്‍റ് കണ്‍വീനറും ഒറ്റപ്പാലം എൻ. എസ്. എസ്. ട്രെയിനിംഗ് കോളേജിലെ രണ്ടാം വർഷ ബി. എഡ് വിദ്യാർത്ഥിയായ പി.ശ്രുതി " വിജ്ഞാന സമൂഹനിർമ്മിതി മാതൃഭാഷയിൽ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വകുപ്പധ്യക്ഷ ഡോ. കെ ബി സുമിത സ്വാഗതം പറഞ്ഞു . മലയാള വിഭാഗം അധ്യാപിക ഡോ. ഇ. എം സുരജ, വിദ്യാർത്ഥി മലയാളവേദി പ്രതിനിധി അതുല്യ എന്നിവർ ആശംസകൾ അറിയിച്ചു.
