Tuesday, 28 January 2020

ലഹരി വിരുദ്ധ ക്ലബ്ബ് - നിയുക്തി സേന


സംസ്ഥാനത്തു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തി പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ‘നാളത്തെ കേരളം ലഹരി മുക്ത നവ കേരളം’ എന്ന 90 ദിന തീവ്രയജ്ജ്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി  , ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജിൽ ലഹരി വിരുദ്ധ ക്ലബ്  'നിയുക്തി സേന' രൂപീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദ് രക്ഷാധികാരിയായും, കായിക വിഭാഗം മേധാവി ശ്രീ . അഖിൽ കെ ശ്രീധർ കോഓർഡിനേറ്ററും ആയി   രൂപീകരിച്ച ക്ലബ്ബിൽ ബിഎഡ് , എം എഡ് വിഭാഗങ്ങളിൽ നിന്നുമായി പതിനഞ്ചു വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി ആണ് നിയുക്തി സേന രൂപീകരിച്ചത്.




സേനാംഗങ്ങൾ 
അർജുൻ കൃഷ്ണൻ---  എം എഡ് 
ഗോകുൽ ചന്ദ്രൻ 
രമ്യ                                 --- ഇംഗ്ലീഷ് 
രേവന്ത്‌ മുരളി നാഥ് 
വൃന്ദ കെ എം               ---- മലയാളം 
നിവ്യ യു സി 
ഷാഹിദ എം             ----  മാത്തമാറ്റിക്സ് 
രേഷ്മ എം
കെ പി മീനാക്ഷി        ----നാച്ചുറൽ സയൻസ് 
രമ്യ എം 
നവനീത് കൃഷ്ണൻ സി ഒ ---ഫിസിക്കൽ സയൻസ്  
ഹരിത കെ എസ 
അനശ്വര പി            ----സോഷ്യൽ സയൻസ് 
ശ്രുതി കെ 
ഗ്രീഷ്മ ആർ

ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജ്‌   ലഹരി വിരുദ്ധ ക്ലബ്  'നിയുക്തി സേന' യുടെ നേതൃത്വത്തിൽലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു, ക്ലബ് കോഓർഡിനേറ്റർ ശ്രീ അഖിൽ കെ ശ്രീധർ കോളേജിലെ വിദ്യാർത്ഥികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . വരും നാളുകളിൽ സേനയുടെ  പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്നു സേനാംഗങ്ങൾക്കു  നിർദേശങ്ങളും നൽകി .





കോളേജ്‌ ലഹരി വിരുദ്ധ ക്ലബ് 'നിയുക്തി സേന' യുടെ നേതൃത്വത്തിൽ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ ലഹരി ഉൽപ്പനങ്ങളുടെ വിൽപ്പന ഉണ്ടോ എന്ന് പരിശോധിക്കുകയും, ലഹരി ഉപയോഗത്തിലൂടെഉണ്ടാകാവുന്ന പ്രത്യഘാതങ്ങളെ പറ്റിയുള്ള  ബോധവൽക്കരണവും സംഘടിപ്പിച്ചു.





തുടർ പ്രവർത്തനം എന്ന നിലയിൽ സേനാംഗങ്ങളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു ലഹരി വിൽപ്പന നടക്കാൻ സാധ്യത ഉള്ള ഇടവഴികളിലും, കടകളിലും  സ്കൂൾ, കോളേജ് വിദ്യാർഥികൾ രാവിലെ വരുന്ന സമയത്തും വൈകുന്നേരം പോകുന്ന സമയത്തും പ്രത്യേക ശ്രദ്ധ ചെലുത്താൻ നിയോഗിച്ചു.